5
കോഴിക്കോട്: മൂഴിക്കലിൽ 16കാരിയും 20കാരനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കി. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ബന്ധുക്കളാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ വീട്ടിലെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെ സംഭവം നടന്നതായാണ് കരുതുന്നത്. ഇന്ന് രാവിലെ വീട്ടുകാർ മൃതദേഹങ്ങൾ കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

