Home Keralaകാഞ്ഞാണിയിൽ ദാരുണ അപകടം; ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കാഞ്ഞാണിയിൽ ദാരുണ അപകടം; ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

by news_desk1
0 comments

തൃശൂർ: കാഞ്ഞാണിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത് പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ബൈക്കിൽ മൂന്ന് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പ്രണവും അഭിമന്യുവും ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയായിരുന്നു.

ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

You may also like