Home National‘റിസോർട്ട് രാഷ്ട്രീയം’ മുന്നിൽകണ്ട് ടിവികെ; എംഎൽഎമാർക്കായി പ്രത്യേക ഒരുക്കം

‘റിസോർട്ട് രാഷ്ട്രീയം’ മുന്നിൽകണ്ട് ടിവികെ; എംഎൽഎമാർക്കായി പ്രത്യേക ഒരുക്കം

മറുകണ്ടംചാട്ടം തടയാൻ വിജയ് നീക്കം; മഹാബലിപുരത്തിന് സമീപം റിസോർട്ട് സജ്ജം

by news_desk1
0 comments

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) ‘റിസോർട്ട് രാഷ്ട്രീയം’ മുന്നിൽകണ്ട് നീക്കങ്ങൾ ആരംഭിച്ചു. വ്യക്തമായ ഭൂരിപക്ഷം ഒരുകക്ഷിക്കും ലഭിക്കാനിടയില്ലെന്ന എക്‌സിറ്റ് പോൾ സൂചനകളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മറ്റ് പാർട്ടികളുടെ സ്വാധീനത്തിൽ നിന്ന് അകറ്റിനിർത്തുന്നതിനായി വിജയിക്കുന്ന ടിവികെ സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരി പ്രദേശത്തെ റിസോർട്ടിലേക്ക് മാറ്റാനാണ് പദ്ധതി. ഏകദേശം 100 പേർക്ക് താമസിക്കാവുന്ന രീതിയിൽ സൗകര്യം ഒരുക്കാൻ പാർട്ടി നേതൃത്വത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

തൂക്കുമന്ത്രിസഭയുടെ സാധ്യത കണക്കിലെടുത്ത് കുതിരക്കച്ചവടം തടയാനും പാർട്ടിയുടെ ഐക്യം ഉറപ്പാക്കാനുമാണ് ഈ നീക്കം. തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികൾ ഉടൻ തന്നെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

വോട്ടെണ്ണൽ ദിനത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കാൻ പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അറിയുന്നു. എല്ലാ സാഹചര്യങ്ങൾക്കും സജ്ജരാകാൻ നിയമവിഭാഗത്തോടും വിജയ് നിർദേശം നൽകിയിട്ടുണ്ട്.

You may also like