Home Keralaസത്യപ്രതിജ്ഞ ബഹിഷ്‌കരിക്കില്ല; ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ

സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കില്ല; ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ

by news_desk1
0 comments

കണ്ണൂർ: യു ഡി എഫ് മുൻകാലങ്ങളിൽ ചെയ്തതുപോലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എൽ ഡി എഫ് ബഹിഷ്‌കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ മര്യാദകൾ പാലിച്ച് ക്രിയാത്മക പ്രതിപക്ഷമായിരിക്കും എൽ ഡി എഫ് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉണ്ടായ വലിയ തിരിച്ചടിയെക്കുറിച്ചും എം വി ഗോവിന്ദൻ പ്രതികരിച്ചു. പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അവയെല്ലാം പാർട്ടി ഘടകങ്ങളിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതൃത്വതലത്തിൽ ഇതിനോടകം പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അതിൽ കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും അടിത്തറ മുതൽ എല്ലാ തലങ്ങളിലും ആത്മപരിശോധന ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

You may also like