കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ‘വന്ദേമാതരം’ ദേശീയ സെമിനാറിനെച്ചൊല്ലി വിവാദം. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയതിലും വിവിധ വിദ്യാർഥിസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയെന്നാണ് എസ്എഫ്ഐ, എംഎസ്എഫ് അടക്കമുള്ള വിദ്യാർഥിസംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയുണ്ടെന്നും എൻഎസ്ഇയുഐ ആരോപിച്ചു.
ഒക്ടോബർ 6, 7 തീയതികളിലാണ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുക്കും.
