Home Localഗാർഹിക സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റി തട്ടിപ്പ്; 54 സിലിണ്ടറുകൾ പിടികൂടി

ഗാർഹിക സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റി തട്ടിപ്പ്; 54 സിലിണ്ടറുകൾ പിടികൂടി

by news_desk1
0 comments

കായംകുളം: ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളിൽ നിന്ന് പാചകവാതകം വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. എരുവയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 54 സിലിണ്ടറുകൾ പിടിച്ചെടുത്തു. പത്തിയൂർ എരുവ മണ്ണാഞ്ചി സുരേഷിന്റെ വീട്ടിൽ നിന്നാണ് കരീലക്കുളങ്ങര പൊലീസ് സിലിണ്ടറുകൾ പിടികൂടിയത്. സുരേഷിനെ കസ്റ്റഡിയിലെടുത്തു.

പുതിയിടത്തിന് സമീപമുള്ള ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായ സുരേഷാണ് വീടുകളിൽ ഗ്യാസ് എത്തിച്ചിരുന്നത്. വീടുകളിൽ വിതരണം ചെയ്യാനുള്ള സിലിണ്ടറുകളിൽ നിന്ന് രണ്ടും മൂന്നും കിലോ വീതം ഗ്യാസ് വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽവച്ചാണ് ഗ്യാസ് ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയിരുന്നത്. ഇതിനായി ഉപയോഗിച്ച പൈപ്പുകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

ബിപിസിഎൽ, ഐഒസി കമ്പനികളുടെ സീലുള്ള സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. തൃക്കുന്നപ്പുഴ സിഐ ശ്രീകുമാർ, എസ്ഐ ബക്കർഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സിലിണ്ടറുകൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

You may also like