Home Kerala“ശബരിമല ശർക്കരയിലെ ഹലാൽ മുദ്ര” അരവണ ശർക്കര പാക്കറ്റിൽ ‘ഹലാൽ’ മുദ്ര; ഹർജി തീർപ്പാക്കി

“ശബരിമല ശർക്കരയിലെ ഹലാൽ മുദ്ര” അരവണ ശർക്കര പാക്കറ്റിൽ ‘ഹലാൽ’ മുദ്ര; ഹർജി തീർപ്പാക്കി

by news_desk1
0 comments

കൊച്ചി: ശബരിമലയിൽ അരവണയും അപ്പവും നിർമിക്കാൻ കൊണ്ടുവന്ന ശർക്കര പാക്കറ്റിൽ ‘ഹലാൽ’ മുദ്ര പതിച്ചതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്ഷേത്ര ആചാരങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭാവിയിൽ ഇ-ടെൻഡർ രേഖകളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. 2019–21 സീസണിലായിരുന്നു ഹർജിക്ക് ആസ്പദമായ സംഭവം.

ഭക്തരിൽ ആചാരലംഘനത്തെക്കുറിച്ചുള്ള ആശങ്ക ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ശർക്കര വാങ്ങുമ്പോൾ ദേവസ്വം ബോർഡിന് ഉണ്ടാകേണ്ടിയിരുന്നുവെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ‘ഹലാൽ’ മുദ്രയുള്ള പാക്കറ്റിലെ ശർക്കര ഉപയോഗിച്ചതിനെതിരെ എറണാകുളം സ്വദേശി എസ്.ജെ.ആർ. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

പമ്പയിലെ ലാബിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ശർക്കര നിശ്ചിത ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കിയിരുന്നു. ഇക്കാര്യം കോടതി കണക്കിലെടുത്തു. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ ശർക്കര കയറ്റുമതി ചെയ്യുന്ന മഹാരാഷ്ട്രയിലെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡാണ് ഹലാൽ മുദ്രയുള്ള ശർക്കര വിതരണം ചെയ്തത്. കയറ്റുമതി ആവശ്യത്തിനായാണ് ഹലാൽ സർട്ടിഫിക്കേഷൻ ഉപയോഗിച്ചിരുന്നതെന്നും വ്യക്തമാക്കി.

You may also like