Home Keralaകുടകിലെ കാട്ടിൽ നാല് ദിവസം കുടുങ്ങി: രക്ഷാപ്രതീക്ഷയിൽ പാറമുകളിൽ കാത്തിരുന്ന ശരണ്യ

കുടകിലെ കാട്ടിൽ നാല് ദിവസം കുടുങ്ങി: രക്ഷാപ്രതീക്ഷയിൽ പാറമുകളിൽ കാത്തിരുന്ന ശരണ്യ

by news_desk1
0 comments

കുടകിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയ മലയാളി യുവതി ശരണ്യയെ നാല് ദിവസത്തെ തിരച്ചിലിന് ശേഷം രക്ഷപ്പെടുത്തി. ഈ സമയത്ത് വെള്ളം മാത്രമാണ് കുടിച്ച് കഴിഞ്ഞതെന്നും, ആരെങ്കിലും രക്ഷിക്കാൻ എത്തുമെന്ന പ്രതീക്ഷ വിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി.

തിരച്ചിൽ സംഘങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തുമ്പോൾ തങ്ങളെ ശ്രദ്ധയിൽപ്പെടുത്താൻ പാറയുടെ പുറത്ത് ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ ഉറക്കെ കൂവിയും ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു. അത്തരത്തിൽ കൂവിയപ്പോൾ തിരിച്ചുകേട്ട ശബ്ദമാണ് രക്ഷാസംഘത്തെ കണ്ടെത്താൻ സഹായകമായത്.

യാത്രകൾ ഏറെ ഇഷ്ടമുള്ളതിനാൽ ഇനിയും യാത്രകൾ പോകാനുള്ള ആഗ്രഹമുണ്ടെന്നും, ഈ യാത്ര വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും ശരണ്യ പറഞ്ഞു. രാത്രിയിൽ അനവധി മിന്നാമിനുങ്ങുകൾ കണ്ടത് ഏറെ ആസ്വദിച്ചതായും അവർ കൂട്ടിച്ചേർത്തു.

കയ്യിൽ ചെറിയ ഒരു വെള്ളക്കുപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രദേശത്ത് ആനകളുണ്ടെന്ന ഭയം ഉണ്ടായിരുന്നുവെന്നും ശരണ്യ പറഞ്ഞു.

You may also like