സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുന്നണികൾ വൻവിജയം അവകാശപ്പെട്ടു രംഗത്ത്. എൽഡിഎഫ് മൂന്നാം ഊഴത്തിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വോട്ടർമാരുടെ വലിയ പങ്കാളിത്തം എൽഡിഎഫിന് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. പത്ത് വർഷത്തെ ഭരണത്തിന്റെ ഫലം ജനങ്ങൾ കണ്ടിട്ടുണ്ട്. ബിജെപിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തിയാണ് മുന്നോട്ട് പോകേണ്ടത്,” എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021നെക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മറുവശത്ത്, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എൽഡിഎഫിനും യുഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ.
വിവിധ മുന്നണികൾ വ്യത്യസ്ത അവകാശവാദങ്ങളുമായി രംഗത്തിറങ്ങുമ്പോൾ, അന്തിമ വിധി വോട്ടർമാരുടെ കൈകളിലാണ്.

