തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയസ്പർശിയായ അവയവദാനം. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ നിരവധി രോഗികൾക്ക് പുതുജീവൻ ലഭിക്കും. ജയിയുടെ ഹൃദയം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.
ഏപ്രിൽ രണ്ടിനാണ് ജയിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബത്തിന്റെ മഹത്തായ തീരുമാനം പലർക്കും ജീവൻ നൽകുന്ന അനുഗ്രഹമായി മാറുകയാണ്.

