5
കാലടി: തുറവുംകര പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ നടയിൽ നടന്ന പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി ഏകദേശം 150 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ അഡ്മിനിസ്ട്രേറ്റർ എം. ശരത്ചന്ദ്രൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു.
പി.എസ്. സജീഷ്, കെ.കെ. രാജീവ് എന്നിവർ സംസാരിച്ചു. മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ കരിക്കാഭിഷേകം, കലശം, വിദ്യാഗോപാല മന്ത്രാർച്ചന, കൈകൊട്ടിക്കളി തുടങ്ങിയ ചടങ്ങുകളും നടന്നു.

