Home Education/Careerഎൻടിപിസിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് നിയമനം; 250 ഒഴിവുകൾ, അപേക്ഷ മെയ് 7 വരെ

എൻടിപിസിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് നിയമനം; 250 ഒഴിവുകൾ, അപേക്ഷ മെയ് 7 വരെ

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതു മേഖലയിലെ വൈദ്യുതി സ്ഥാപനമായ എൻടിപിസിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 250 ഒഴിവുകളാണ് നിലവിൽ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ബി.ടെക്/ബി.ഇ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർ എൻടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 7 ആണ്. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ntpc.co.in

You may also like