ബംഗളൂരു: പി.ജി മുതൽ യോഗ്യതയുള്ളവർക്ക് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെലോഷിപ്പിന് അവസരം. ഗ്രാജുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്, യൂണിവേഴ്സിറ്റി റിസർച്ച് ഫെല്ലോഷിപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30.
ഗ്രാജുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ്
ഈ വിഭാഗത്തിൽ 10 ഒഴിവുകളാണുള്ളത്. മാസം ₹50,000 ഫെല്ലോഷിപ്പ് ലഭിക്കും. നിയമത്തിൽ ബിരുദമോ സോഷ്യൽ സയൻസസ്, പബ്ലിക് പോളിസി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്
5 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. മാസം ₹1,20,000 ഫെല്ലോഷിപ്പ് ലഭിക്കും. നിയമം, സോഷ്യൽ സയൻസസ്, പബ്ലിക് പോളിസി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പി.എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
മറ്റൊരു സർവകലാശാലയിൽ നേരത്തെ പോസ്റ്റ് ഡോക്ടറൽ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുള്ളവർക്ക് ഈ ഫെല്ലോഷിപ്പിന് അപേക്ഷിക്കാനാകില്ല.
യൂണിവേഴ്സിറ്റി റിസർച്ച് ഫെല്ലോഷിപ്പ്
ഈ വിഭാഗത്തിൽ 5 ഒഴിവുകളാണുള്ളത്. മാസം ₹2,00,000 ഫെല്ലോഷിപ്പ് ലഭിക്കും. പി.എച്ച്.ഡി യോഗ്യതയ്ക്കൊപ്പം കുറഞ്ഞത് 10 വർഷത്തെ അധ്യാപനമോ അനുബന്ധ പ്രൊഫഷണൽ പരിചയമോ ആവശ്യമാണ്. ഗവേഷണ പ്രസിദ്ധീകരണ രംഗത്ത് മികവും ഉണ്ടായിരിക്കണം.
ഫെല്ലോഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാ നടപടികളും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
