തിരുവനന്തപുരം: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്ക് ആശ്വാസമായി സർക്കാർ സബ്സിഡി. ₹30,000 സബ്സിഡിക്കായി ഇപ്പോൾ അപേക്ഷിക്കാം. അർഹരായ ആദ്യ 1,000 പേർക്കാണ് സബ്സിഡി ലഭിക്കുക. ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷകൾക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. നേരത്തെ അപേക്ഷിച്ചെങ്കിലും സബ്സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ട്.
അർഹരായവർ സമയബന്ധിതമായി അപേക്ഷ സമർപ്പിച്ച് സർക്കാർ സബ്സിഡി പ്രയോജനപ്പെടുത്താം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://transportservices.nic.in/KeralaEV/#/dashboard/service-info
വിവരങ്ങൾക്ക്: www.mvd.kerala.gov.in, 0471-2333317, 9188917300
