2
കോഴിക്കോട്: നഗരത്തിൽ വീണ്ടും എംഡിഎംഎ പിടികൂടി. ഇടിമുഴിക്കൽ സ്വദേശിയായ അൽത്താഫാണ് പിടിയിലായത്. ഇയാളിൽ നിന്നും 151 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും പലതവണ എംഡിഎംഎ എത്തിച്ചതായി അൽത്താഫ് മൊഴി നൽകിയതായാണ് പൊലീസ് വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
