ബെംഗളൂരു: കര്‍ണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം.
മലപ്പുറം മമ്പുറം സ്വദേശി മുനീര്‍ (30), ഭാര്യയുടെ മാതാവ് മുനീറ (45), മൂന്നര വയസ്സുകാരനായ മോഹിസ് സിദ്ദാന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന കുട്ടി ചാമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് യാത്രതിരിച്ച സംഘത്തിലെ മറ്റ് അഞ്ചുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരുകുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സ തുടരുകയാണ്.
