Home Sportsപ്ലേ ഓഫ് പോരാട്ടം കത്തുന്നു; ആര്‍സിബി ഒന്നാമത്, ചെന്നൈയ്ക്ക് സമ്മർദ്ദം കൂടി

പ്ലേ ഓഫ് പോരാട്ടം കത്തുന്നു; ആര്‍സിബി ഒന്നാമത്, ചെന്നൈയ്ക്ക് സമ്മർദ്ദം കൂടി

by news_desk1
0 comments

മുംബൈ: ഐപിഎല്ലിലെ പ്ലേ ഓഫ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍. മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയതോടെ ശേഷിക്കുന്ന ടീമുകളുടെ സാധ്യതകളും കടുത്ത മത്സരാവസ്ഥയിലായി.

ആവേശകരമായ പോരാട്ടത്തില്‍ മുംബൈയെ വീഴ്ത്തിയാണ് ആര്‍സിബി 14 പോയിന്‍റുമായി പട്ടികയുടെ മുകളിലെത്തിയത്. മികച്ച നെറ്റ് റണ്‍റേറ്റും ബെംഗളൂരുവിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇനി ഒരു ജയം കൂടി നേടിയാല്‍ പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാനാകും.

അതേസമയം, ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റ ലക്നൗ സൂപ്പര്‍ ജയന്‍റ്സും ആര്‍സിബിയോട് പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സും ഔദ്യോഗികമായി പ്ലേ ഓഫ് പോരാട്ടത്തില്‍ നിന്ന് പുറത്തായി. ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിച്ചാലും ഇരു ടീമുകള്‍ക്കും പരമാവധി 12 പോയിന്‍റ് മാത്രമേ നേടാനാകൂ. നിലവില്‍ നാല് ടീമുകള്‍ക്ക് ഇതിനകം തന്നെ അതിലധികം പോയിന്‍റുണ്ട്.

ഇതോടെ പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം കൂടുതല്‍ കടുത്തിരിക്കുകയാണ്. ശേഷിക്കുന്ന നാല് സ്ഥാനങ്ങള്‍ക്കായി എട്ട് ടീമുകളാണ് ഇപ്പോള്‍ മത്സരരംഗത്ത് ഉള്ളത്. ഓരോ മത്സരഫലവും പോയിന്‍റ് പട്ടികയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന അവസ്ഥയാണ്.

നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിക്ക് ഇനി കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് ടീമുകളെതിരെയാണ് മത്സരങ്ങള്‍. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ ഉറപ്പിക്കാനാണ് രജത് പാട്ടിദാറും സംഘവും ലക്ഷ്യമിടുന്നത്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നിലുള്ള മത്സരങ്ങള്‍ നിര്‍ണായകമാവുകയാണ്. ചെറിയ പിഴവുകള്‍ പോലും ടീമിനെ ‘ഡെയ്‌ഞ്ചര്‍ സോണിലേക്കു’ തള്ളിയേക്കാമെന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ശക്തമാണ്.

You may also like