Home Sportsതിലക് വര്‍മയ്‌ക്കെതിരെ വിവാദ പരാമര്‍ശം; അര്‍ഷ്ദീപ് സിംഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

തിലക് വര്‍മയ്‌ക്കെതിരെ വിവാദ പരാമര്‍ശം; അര്‍ഷ്ദീപ് സിംഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

by news_desk1
0 comments

മുംബൈ: പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിംഗ് വീണ്ടും വിവാദത്തില്‍. മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. മെയ് 14ന് പുറത്തുവന്ന സ്നാപ്ചാറ്റ് വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്.

വീഡിയോയില്‍ തിലക് വര്‍മയെ അര്‍ഷ്ദീപ് തമാശരൂപേണ ‘അന്ധേരേ’ എന്ന് വിളിക്കുന്നതായാണ് കാണുന്നത്. പിന്നാലെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്ന രീതിയിലും താരം പരാമര്‍ശം നടത്തുന്നു. കൂടാതെ പഞ്ചാബ് താരം നമന്‍ ധീറിനെ ചൂണ്ടിക്കാട്ടി “ഇതാണ് പഞ്ചാബിന്റെ യഥാര്‍ഥ നൂര്‍” എന്നുമാണ് അര്‍ഷ്ദീപ് പറയുന്നത്.

തിലക് വര്‍മ ആദ്യത്തില്‍ പരാമര്‍ശം അവഗണിച്ചെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തമാശയുടെ പേരില്‍ ഒരാളുടെ നിറത്തെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിരവധി ആരാധകര്‍ പ്രതികരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങള്‍ പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ഇതുവരെ അര്‍ഷ്ദീപ് സിംഗോ ബന്ധപ്പെട്ട ടീമുകളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

You may also like