Home Education/Careerബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് നാളെ മുതൽ; രാമവർമ്മപുരത്ത് ഗതാഗത നിയന്ത്രണം

ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് നാളെ മുതൽ; രാമവർമ്മപുരത്ത് ഗതാഗത നിയന്ത്രണം

by news_desk
0 comments

തൃശൂർ: ജില്ലയിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ എൻഡ്യൂറൻസ് ടെസ്റ്റ് മെയ് 19, 20, 21 തീയതികളിൽ നടക്കും. രാമവർമ്മപുരം ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 5.15-നാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.keralapsc.gov.in) തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ടെസ്റ്റ് നടക്കുന്ന ദിവസം രാവിലെ 5.15-ന് മുൻപായി അഡ്മിഷൻ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ (Original), ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴിയും എസ്.എം.എസ് വഴിയും നൽകിയിട്ടുണ്ട്. നിശ്ചിത സമയത്ത് ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കായി മറ്റൊരവസരം നൽകുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ടെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 5.15 മുതൽ ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ട് ഗേറ്റ് മുതൽ താണിക്കുടം റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ സമയങ്ങളിൽ ഇതുവഴി പോകുന്ന പൊതുജനങ്ങൾ അധികൃതരുമായി സഹകരിക്കണമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

You may also like