Home Education/Careerപരീക്ഷാർഥികൾക്ക് മുൻകൂട്ടി ഒരുക്കം; 2027 പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് യുപിഎസ്‌സി

പരീക്ഷാർഥികൾക്ക് മുൻകൂട്ടി ഒരുക്കം; 2027 പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് യുപിഎസ്‌സി

by news_desk1
0 comments

ദില്ലി: 2027ലെ വിവിധ നിയമന പരീക്ഷകളുടെ തീയതികൾ ഉൾപ്പെടുത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷാ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ വിജ്ഞാപന തീയതിയും പരീക്ഷാ ഷെഡ്യൂളും കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്.

കലണ്ടർ പ്രകാരം 2027ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള വിജ്ഞാപനം ജനുവരി 13ന് പുറത്തിറങ്ങും. പ്രാഥമിക പരീക്ഷ മെയ് 23ന് നടക്കും. തുടർന്ന് സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓഗസ്റ്റ് 20ന് ആരംഭിക്കും.

ദേശീയ പ്രതിരോധ അക്കാദമി (എൻഡിഎ), സംയുക്ത പ്രതിരോധ സേവന (സിഡിഎസ്) പരീക്ഷകളുടെ ആദ്യഘട്ട വിജ്ഞാപനം ഈ വർഷം ഡിസംബർ രണ്ടിന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷകൾ 2027 ഏപ്രിൽ 11ന് നടത്താനാണ് തീരുമാനം.

രണ്ടാംഘട്ട എൻഡിഎ, സിഡിഎസ് പരീക്ഷകൾക്കായുള്ള വിജ്ഞാപനം 2027 മെയ് അഞ്ചിന് പുറപ്പെടുവിക്കും. രണ്ടാംഘട്ട പരീക്ഷകൾ സെപ്റ്റംബർ 19ന് നടക്കും.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പഠനവും പരിശീലനവും നേരത്തേ ക്രമീകരിക്കാൻ സഹായകമാകുന്നതാണ് പുതിയ പരീക്ഷാ കലണ്ടർ.

image

You may also like