Home Entertainmentമോഹൻലാലിന്റെ ജന്മദിനത്തിൽ പുതിയ പരസ്യചിത്രവുമായി ക്രേസ് ബിസ്‌കറ്റ്സ്; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി റിലീസ്

മോഹൻലാലിന്റെ ജന്മദിനത്തിൽ പുതിയ പരസ്യചിത്രവുമായി ക്രേസ് ബിസ്‌കറ്റ്സ്; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി റിലീസ്

by news_desk1
0 comments

മലയാള സിനിമയുടെ ജനപ്രിയതാരമായ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പരസ്യചിത്രം പുറത്തിറക്കി ക്രേസ് ബിസ്‌കറ്റ്സ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ പരസ്യ ക്യാംപെയിനിലൂടെയാണ് ജന്മദിനാശംസകൾ അറിയിച്ചത്.

തിയേറ്റർ റിലീസിനൊപ്പമാണ് പരസ്യചിത്രവും പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം അവതരണ ശൈലിയിലും ആശയത്തിലും വ്യത്യസ്തത പുലർത്തുന്നതായാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.

ഒരു വിമാനയാത്രയെ പശ്ചാത്തലമാക്കിയുള്ളതാണ് പരസ്യത്തിന്റെ കഥാസന്ദർഭം. യാത്രയ്ക്കിടെ മോഹൻലാൽ പഴയ ഓർമ്മകൾ ഉണർത്തുന്ന ജിംഗിൾ മൂളുന്നതും അത് സമീപത്തെ കുട്ടി ഏറ്റുപാടുന്നതുമാണ് പരസ്യത്തിന്റെ പ്രധാന രംഗം. തുടർന്ന് യാത്രക്കാരിലേക്ക് ബിസ്‌കറ്റുകൾ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രാൻഡിന്റെ പഴയ ജിംഗിളിനെ പുതുക്കി അവതരിപ്പിച്ചതും പരസ്യത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പരസ്യത്തിലെ രംഗങ്ങൾ റീലുകളായും വ്യാപകമായി പ്രചരിക്കുകയാണ്.

നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ബ്രാൻഡിന്റെ പുതിയ പരസ്യശ്രമം പ്രേക്ഷകർക്കിടയിൽ ഇതിനകം ചർച്ചാവിഷയമായിട്ടുണ്ട്.

You may also like