Home Nationalസിജെപി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുത്; യുവജനരോഷത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും: കെ.സി. വേണുഗോപാല്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുത്; യുവജനരോഷത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും: കെ.സി. വേണുഗോപാല്‍

by news_desk1
0 comments

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) മുന്നേറ്റത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും യുവാക്കളെ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയാണെന്നും അതിന് ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തേണ്ടതല്ല, മറിച്ച് അതിന് പിന്നിലെ കാരണങ്ങള്‍ മനസിലാക്കി പരിഹാര നടപടികളിലേക്ക് കടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജനങ്ങളുടെ അസന്തോഷം സര്‍ക്കാരിന് മുന്നറിയിപ്പാണെന്നും അതിനെ പോസിറ്റീവായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലില്ലായ്മ, ജീവിതച്ചെലവിന്റെ വര്‍ധന, സാമ്പത്തിക സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നതും ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുഷ്കരമാക്കുകയാണെന്ന് പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ചുമതലയെന്നും പ്രതിഷേധ ശബ്ദങ്ങളെ ചെറുക്കുന്നതല്ല വേണ്ടതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. രാജ്യത്തെ സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ക്ക് വ്യക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like