കൊച്ചി: വ്യക്തിയുടെ അനുമതിയില്ലാതെ മൊബൈൽ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ച സംഭവത്തിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി അന്വേഷണം നടത്തി കേസെടുക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പോലീസിനോട് നിർദേശിച്ചത്.
കണ്ണൂർ സ്വദേശിയായ ഒരാളുടെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. സിനിമയുടെ നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമ്മാതാക്കൾക്കുമെതിരെ കേസെടുക്കാനാണ് നിർദേശം. ചിത്രത്തിന്റെ സ്ട്രീമിങ് നടത്തിയ പ്ലാറ്റ്ഫോമിനും കേസിൽ പ്രതിസ്ഥാനമുണ്ടാകുമെന്നാണ് വിവരം. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസിലെ മറ്റ് പ്രതികളായി ഉൾപ്പെടും.
കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ മൊബൈൽ നമ്പർ പ്രദർശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന് നിരന്തരമായി ഫോൺ കോളുകളും ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നുവെന്നാണ് പരാതി. ഇതുമൂലം വ്യക്തിജീവിതത്തിനും തൊഴിൽ മേഖലയ്ക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമയിൽ യഥാർഥ നമ്പർ ഉപയോഗിക്കുന്നതിന് പകരം ഡമ്മി നമ്പർ ഉപയോഗിക്കേണ്ട ഉത്തരവാദിത്വം നിർമ്മാതാക്കൾ പാലിച്ചില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. വ്യക്തിയുടെ മുൻകൂർ അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചത് വ്യക്തിവിവരങ്ങളുടെ ദുരുപയോഗവും സ്വകാര്യതാ ലംഘനവുമാണെന്നും അവർ വാദിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിക്കാൻ എറണാകുളം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കാനാണ്

