Home Keralaചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 10 കുട്ടികൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം!

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 10 കുട്ടികൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം!

by news_desk3
0 comments

തൃശ്ശൂർ: ചാലക്കുടി പോട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ അടിയന്തരമായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നത് ആശ്വാസത്തിന് വകനൽകുന്നു.

വൈകീട്ട് സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൂർ കനാൽപ്പാലത്തിന് സമീപം താണിപ്പാറയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു അപകടം. പത്ത് കുട്ടികളാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.

ബസ് കനാലിലേക്ക് പൂർണ്ണമായി പതിക്കുന്നതിന് മുൻപ് തന്നെ പ്രാദേശികവാസികളുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലിലൂടെ കുട്ടികളെ പുറത്തെടുക്കാൻ സാധിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞയുടൻ കുട്ടികളുടെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You may also like