Home Keralaതേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിന് മുകളിൽ തൂങ്ങിനിൽക്കുന്ന വാഹനം, ഗതാഗത നിയന്ത്രണം

തേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിന് മുകളിൽ തൂങ്ങിനിൽക്കുന്ന വാഹനം, ഗതാഗത നിയന്ത്രണം

by news_desk1
0 comments

കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ്. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് അപകടമുണ്ടായത്.

പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിന് മുകളിലേക്ക് തൂങ്ങിനിൽക്കുന്നത്. അപകടസമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം സംഭവിച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ നടപടികളും വാഹനമൊഴിപ്പിക്കൽ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

You may also like