Home Keralaവീടിന് സമീപത്തെ പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; സംഭവം പാറശ്ശാലയിൽ

വീടിന് സമീപത്തെ പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; സംഭവം പാറശ്ശാലയിൽ

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. 50കാരിയായ രാജകുമാരിക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തെ ശുചിമുറിയിലേക്ക് കയറുന്നതിനിടെ മുകളിൽ നിന്ന് പാറ അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറക്കിടയിൽ കുടുങ്ങി.

വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി രാജകുമാരിയെ പുറത്തെടുത്തു. തുടർന്ന് പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.

You may also like