കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറേ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രാഹുല്‍ സദാശിവൻ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. വലിയ കാൻവാസിൽ ഈ ഫോക്‌ലോർ ചിത്രം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ രാഹുല്‍ സദാശിവനും വ്യക്തമാക്കി.
മലയാള സിനിമയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയോടുള്ള ആദരവാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹർ അറിയിച്ചു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഹാരിസ് ദേശവും വാർത്താപ്രചാരണ ചുമതല ഹെയിൻസുമാണ് നിർവഹിക്കുന്നത്.
അതേസമയം, രാഹുല്‍ സദാശിവന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഡീയസ് ഈറേ’ ആയിരുന്നു. ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ചെയ്യുകയാണ്. പ്രണവ് മോഹൻലാൽ നായകനായ ചിത്രത്തിന് തിയേറ്ററുകളിലും മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. ആഗോളതലത്തിൽ 80 കോടിയിലധികം രൂപയുടെ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്.
ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രാഹുല്‍ സദാശിവൻ തന്നെയാണ് ഒരുക്കിയത്. ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ ഐ.എസ്.സി, കലാസംവിധാനം ജ്യോതിഷ് ശങ്കർ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ് നിർവഹിച്ചത്. വമ്പൻ സാങ്കേതിക മികവോടെ ഒരുക്കിയ ചിത്രം മികച്ച ഹൊറർ അനുഭവം സമ്മാനിച്ചുവെന്ന വിലയിരുത്തലും നേടി.
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി കൈകോർത്താണ് രാഹുല്‍ സദാശിവന്റെ സംവിധാനത്തിൽ ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ (Odiyan: The Age of Illusion) എന്ന വമ്പൻ ബജറ്റ് ചിത്രം ഒരുങ്ങുന്നത്.