Home Entertainmentആ നോട്ടത്തിൽ എല്ലാമുണ്ട്! ‘ബാച്ച്‌ലർ പാർട്ടി ദ്യുഎക്സി’ൽ അന്ന മാത്യൂസായി നാദിയ മൊയ്തു

ആ നോട്ടത്തിൽ എല്ലാമുണ്ട്! ‘ബാച്ച്‌ലർ പാർട്ടി ദ്യുഎക്സി’ൽ അന്ന മാത്യൂസായി നാദിയ മൊയ്തു

by news_desk1
0 comments

മലയാള സിനിമാപ്രേമികൾക്ക് ആവേശമായി ‘ബാച്ച്‌ലർ പാർട്ടി ദ്യുഎക്സി’ലെ പുതിയ കഥാപാത്ര പോസ്റ്റർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന മാത്യൂസ് എന്ന കഥാപാത്രമായി എത്തുന്ന നാദിയ മൊയ്തുവിന്റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ദൃഢനിശ്ചയം നിറഞ്ഞ മുഖഭാവത്തോടെ പ്രത്യക്ഷപ്പെടുന്ന നാദിയയുടെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടുകയാണ്. നവംബർ 19നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ എന്നിവരുടെ കഥാപാത്ര പോസ്റ്ററുകൾക്ക് പിന്നാലെയാണ് നാദിയ മൊയ്തുവിന്റെ പോസ്റ്ററും എത്തിയത്.

2012ൽ പുറത്തിറങ്ങി ആക്ഷൻ സിനിമകളുടെ ആരാധകർക്കിടയിൽ തരംഗമായ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷങ്ങൾക്കുശേഷം പുതിയ തലമുറയുടെ ആവേശവുമായി എത്തുന്നത്. ചിത്രത്തിന്റെ ചുവപ്പും സ്വർണനിറവും ചേർന്ന റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്കും നേരത്തേ ശ്രദ്ധ നേടിയിരുന്നു. ആദ്യഭാഗത്തിന് ലഭിച്ച കൾട്ട് പദവിയും പുതിയ ചിത്രത്തിലെ വൻ താരനിരയും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

ഫ്രഞ്ച് പദമായ ‘ദ്യുഎക്സ്’ (D’EUX) എന്ന പേരിന് ‘രണ്ട്’ എന്നതിനു പുറമേ ‘അവരുടേത്’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ എന്നിങ്ങനെയും അർഥങ്ങളുണ്ട്.

നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ സംഭാഷണമൊരുക്കുന്നു. തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ വസ്ത്രാലങ്കാര

You may also like