Home Entertainment‘ജയിലർ 2’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ധനുഷ്; മക്കൾക്കൊപ്പം ഐശ്വര്യയും തിയറ്ററിൽ

‘ജയിലർ 2’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ധനുഷ്; മക്കൾക്കൊപ്പം ഐശ്വര്യയും തിയറ്ററിൽ

by news_desk1
0 comments

ചെന്നൈ: രജനികാന്തിനോടുള്ള ആരാധന വീണ്ടും പരസ്യമാക്കി നടൻ ധനുഷ്. സൂപ്പർതാരം നായകനായെത്തുന്ന ‘ജയിലർ 2’ന്റെ ആദ്യ പ്രദർശനം കാണാനായി ചെന്നൈയിലെ രോഹിണി തിയറ്ററിലെത്തിയ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രജനികാന്തിന്റെ കടുത്ത ആരാധകനായ ധനുഷ് സിനിമ കണ്ടശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തു.

തിയറ്ററിലെത്തിയ ധനുഷ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് പലവട്ടം തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ധനുഷ്. ധനുഷിനെ തന്റെ ‘തങ്കപ്പയ്യൻ’ എന്ന് രജനികാന്ത് പൊതുവേദിയിൽ വിശേഷിപ്പിച്ചിട്ടുമുണ്ട്.

അതേസമയം, രജനികാന്തിന്റെ മകളും ധനുഷിന്റെ മുൻഭാര്യയുമായ ഐശ്വര്യയും ‘ജയിലർ 2’ കാണാനെത്തി. മക്കളായ യാത്രയും ലിംഗയും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. ധനുഷും ഐശ്വര്യയും ഒരേ സിനിമ കാണാനെത്തിയ വാർത്ത പുറത്തുവന്നതോടെ ഇരുവരും വീണ്ടും ഒന്നിക്കണമെന്ന ആശംസകളുമായി ആരാധകരും രംഗത്തെത്തി.

സിനിമ കണ്ടശേഷം ധനുഷ് പങ്കുവച്ച പ്രതികരണവും ശ്രദ്ധേയമായി. ‘തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ജയിലർ 2. ബ്ലോക്ക്ബസ്റ്റർ. ഓരോ തലൈവർ ആരാധകനും ഇതൊരു വിരുന്നാണ്’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. രജനികാന്തിനോടുള്ള ആരാധനയ്ക്ക് വീണ്ടും കൈയടി നേടുകയാണ് ധനുഷ്.

You may also like