Home Keralaപ്രണയം നിരസിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ

പ്രണയം നിരസിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ

by news_desk1
0 comments

തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം തിരുവനന്തപുരത്ത്. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്കാണ് കഴുത്തിൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

പനവൂർ സ്വദേശിയായ ഫഹദാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like