11
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
കൊല്ലത്തും ഇഡി പരിശോധന നടത്തി. അവയവ കച്ചവട കേസിലെ ഇടനിലക്കാരിയെന്ന് ആരോപിക്കപ്പെടുന്ന പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
അവയവ കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റ് അനുബന്ധ വിവരങ്ങളും കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന നടക്കുന്നത്.

