9
പത്തനംതിട്ട: സർക്കാരിന്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്.
മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പി, ലേബൽ, അടപ്പ് എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപ്പാദനം നിർത്തേണ്ടിവന്നത്. നിലവിലെ നിരക്കിൽ മാറ്റം വരുത്താൻ സർക്കാർ പ്രത്യേക ഉത്തരവ് ആവശ്യമാണ്.
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തിങ്കളാഴ്ചയോടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.

