Home Top Stories‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി; ധനപ്രതിസന്ധിക്കിടെ വരുമാനവർധന ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി; ധനപ്രതിസന്ധിക്കിടെ വരുമാനവർധന ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ പുനഃക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി. ജലഗതാഗത വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് 400 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടി, വിവിധ ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് ബജറ്റിൽ എത്രത്തോളം പ്രാധാന്യം ലഭിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റായതിനാൽ, വരുമാന വർധനയ്ക്കായുള്ള കടുത്ത നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. മദ്യവില വർധന, മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്തൽ, ഭൂമിയുടെ ന്യായവില പുതുക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടായേക്കും. കൂടാതെ മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കിഫ്ബി (KIIFB) സംവിധാനത്തിൽ കൊണ്ടുവരാൻ സാധ്യതയുള്ള നിർണായക മാറ്റങ്ങളും ബജറ്റിന്റെ പ്രധാന ആകർഷണമാകും.

മസ്‌ക്കറ്റ്, സമുദ്ര (കോവളം) ഹോട്ടലുകളിൽ ഇരുന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടാണ് ഈ ബജറ്റ് തയ്യാറാക്കിയത്. രാവിലെ 8:45-ഓടെ വീട്ടിൽ നിന്നും നിയമസഭയിലേക്ക് തിരിച്ച മുഖ്യമന്ത്രി, സഭയിൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ജനപ്രിയ പ്രഖ്യാപനങ്ങളും കർശനമായ സാമ്പത്തിക അച്ചടക്കവും ഒരേസമയം മുൻനിർത്തിയുള്ള ബജറ്റാകും ഇതെന്നാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

Live Updates

The content will auto-update after 60 seconds
Jun 19, 2026 11:35 AM
എസ് സി- എസ് ടി വിഭാഗത്തിന് പുതിയ ഭവന പദ്ധതി
പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിന് പുതിയ ഭവന പദ്ധതി. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ ഇ ഗ്രാൻഡ് സമയബന്ധിതമായി നൽകും. 77.91 കോടി ന്യൂനപക്ഷ ക്ഷേമത്തിനായി മാറ്റിവെച്ചിട്ടുണ്ട്.
Jun 19, 2026 11:33 AM
കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരിഗണന
കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന. ആശുപത്രികളിലെ അത്യാഹിത ട്രോമാകെയർ സംവിധാനം വേഗത്തിലാക്കാൻ പദ്ധതി രൂപീകരിക്കും. അപൂർവ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പക്കാൻ പുതിയ ലാബുകൾ സജ്ജമാക്കും.
Jun 19, 2026 11:28 AM
തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ മാതാ അമൃതാന്ദമയി മഠവും
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ബന്ധപ്പെടുത്തിയുള്ള തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ മാതാ അമൃതാനന്ദ മയി മഠവും
Jun 19, 2026 11:25 AM
ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ്
ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. അടിസ്ഥാന സൗകര്യം കുറവുള്ള മെഡിക്കല്‍ കോളേജിലെ സൗകര്യം കൂട്ടും. മഞ്ചേരി, വയനാട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ധനസഹായം നൽകും. കാരുണ്യ ചികിത്സ പദ്ധതിയുടെ കുടിശിക ഘട്ടം ഘട്ടമായി തീർക്കും. പ്രവർത്തനം കാര്യക്ഷമമാക്കും
Jun 19, 2026 11:21 AM
കായിക താരങ്ങൾക്കായി മിഷൻ 2036
കായികതാരങ്ങൾക്കായി മിഷൻ 2036 പ്രഖ്യാപിച്ചു. 2036 ലെ ഒളിമ്പിക്സ് ലക്ഷ്യം വെച്ചാണ് പ്രഖ്യാപനം
Jun 19, 2026 11:21 AM
ശിവഗിരിക്ക് അഞ്ച് കോടി രൂപ വകയിരുത്തി.
ശിവഗിരിക്ക് അഞ്ച് കോടി രൂപ വകയിരുത്തി.
Jun 19, 2026 11:20 AM
തേക്കിൻ കാട് മൈതാനം നവീകരിക്കും
തേക്കിൻ കാട് മൈതാനം നവീകരിക്കും
Jun 19, 2026 11:18 AM
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരമുയര്‍ത്തും
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 1032 കോടി രൂപ വകയിരുത്തി. ആര്‍ത്തവ ശുചിത്വ സംരംഭം ആരംഭിക്കും. സമഗ്രമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരും. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ സാധ്യത ഉറപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരമുണ്ടാക്കും. ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ സ്ഥാപിക്കും. ഇതിനായി 25 കോടി രൂപ വകയിരുത്തി. കേരളത്തിലെ ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് പ്രത്യേക പരിഗണനയുണ്ടാകും. റാഗിംഗ് തടയാന്‍ പുതിയ പദ്ധതി രൂപീകരിക്കും. സിദ്ധാര്‍ഥ് സ്റ്റുഡന്റ് ആന്റി റാഗിംഗ് ആക്ട് നടപ്പാക്കും. കോളേജുകളില്‍ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കും.
Jun 19, 2026 11:10 AM
ടൂറിസത്തെ വ്യവസായമാക്കും
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടി. 325.36 കോടി രൂപ ടൂറിസം മേഖലയ്ക്ക് വകയിരുത്തി. ഹൗസ് ബോട്ട് മാലിന്യം സംസ്കരിക്കാൻ പ്ലാൻറ്. മുസ്‌രിസ് ടൂറിസം പദ്ധതി കൂടുതൽ വിപുലമാക്കും. അഷ്ടമുടി ടൂറിസം പ്രോത്സാഹിപ്പിക്കും. തീരദേശ ജലഗതാഗത്തിന് വെള്ളത്തിന് മുകളിൽ ഉയർന്ന സഞ്ചരിക്കുന്ന ഹൈഡ്രോഫോയിൽ സംവിധാനം സജ്ജമാക്കും.
Jun 19, 2026 11:06 AM
ഗതാഗത മേഖലയ്ക്ക് 1578.83 കോടി
ഗതാഗത മേഖലയ്ക്ക് 1578.83 കോടി രൂപ വകയിരുത്തി. റോഡ് അപകടങ്ങൾ കുറക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും. മോട്ടോർ വാഹന വകുപ്പിന് 20 കോടി രൂപ വകയിരുത്തി. തീരദേശ ജലഗതാഗതം മെച്ചപ്പെടുത്തും. റോഡ് അപകടങ്ങൾ കുറക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും. മോട്ടോർ വാഹന വകുപ്പിന് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സഹായം നൽകും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
Jun 19, 2026 11:06 AM
കോഴിക്കോട് സൈബർ പാർക്കിൻ്റെ നിലവാരം ഉയർത്തും
കോഴിക്കോട് സൈബർ പാർക്കിൻ്റെ നിലവാരം ഉയർത്തും
Jun 19, 2026 11:03 AM
പരമ്പരാഗത വ്യവസായങ്ങൾക്ക് സർക്കാർ സഹായം
കശുവണ്ടി വ്യവസായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആരംഭിക്കും. കശുവണ്ടി വ്യവസായത്തിന് 56 കോടി രൂപ വകയിരുത്തി. പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ വേണ്ട സഹായങ്ങൾ നൽകും. മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം നൽകും. കൈത്തറി കരകൗശല വ്യവസായങ്ങൾക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം.
Jun 19, 2026 11:06 AM
കോഴിക്കോട് സൈബർ പാർക്കിൻ്റെ നിലവാരം ഉയർത്തും
കോഴിക്കോട് സൈബർ പാർക്കിൻ്റെ നിലവാരം ഉയർത്തും
Jun 19, 2026 11:03 AM
പരമ്പരാഗത വ്യവസായങ്ങൾക്ക് സർക്കാർ സഹായം
കശുവണ്ടി വ്യവസായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആരംഭിക്കും. കശുവണ്ടി വ്യവസായത്തിന് 56 കോടി രൂപ വകയിരുത്തി. പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ വേണ്ട സഹായങ്ങൾ നൽകും. മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം നൽകും. കൈത്തറി കരകൗശല വ്യവസായങ്ങൾക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം.
Jun 19, 2026 11:03 AM
ഊർജമേഖലക്ക് 1284.75 കോടി രൂപ വകയിരുത്തി. നെയ്യാർ ജലസേചന പദ്ധതി മെച്ചപ്പെടുത്തും
ഊർജമേഖലക്ക് 1284.75 കോടി രൂപ വകയിരുത്തി. നെയ്യാർ ജലസേചന പദ്ധതി മെച്ചപ്പെടുത്തും
Jun 19, 2026 11:01 AM
തീരദേശ പരിപാലനത്തിനായി പദ്ധതി രൂപീകരിക്കും. വിവിധ ജലസേചന പദ്ധതികൾക്കായി പണം വകയിരുത്തും. ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തും. തീരദേശ സംരക്ഷണത്തിനായി 168 കോടി രൂപ വകയിരുത്തി.
തീരദേശ പരിപാലനത്തിനായി പദ്ധതി രൂപീകരിക്കും. വിവിധ ജലസേചന പദ്ധതികൾക്കായി പണം വകയിരുത്തും. ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തും. തീരദേശ സംരക്ഷണത്തിനായി 168 കോടി രൂപ വകയിരുത്തി.
Jun 19, 2026 11:00 AM
സഹകരണ മേഖലയെ ചേർത്തുപിടിക്കും
സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ഏറ്റ മങ്ങൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. 114.44 കോടി രൂപ സഹകരണ മേഖലയ്ക്കായി വകയിരുത്തി. സഹകരണ മേഖലകളിൽ നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കും.
Jun 19, 2026 11:00 AM
വയനാട് ,കാസർകോട്, ഇടുക്കി ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ്
വയനാട് ,കാസർകോട്, ഇടുക്കി ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ്
Jun 19, 2026 10:59 AM
എൻഡോസൾഫാൻ ബാധിതരായ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.
എൻഡോസൾഫാൻ ബാധിതരായ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.
Jun 19, 2026 10:57 AM
വിലങ്ങാടിന് പ്രത്യേക പാക്കേജ്
വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. സമഗ്രമായ പുനര്‍ നിര്‍മാണത്തിനായാണ് പാക്കേജ്.
Jun 19, 2026 10:54 AM
GenZ Startup
ജെൻസി തലമുറയ്ക്കായി സ്റ്റാർട്ട് അപ് തുടങ്ങും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
Jun 19, 2026 10:48 AM
തൊഴിലുറപ്പ് പദ്ധതിയെ കൈവിടാതെ...
കേന്ദ്ര സർക്കാർ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. തൊഴിലുറപ്പ് പദ്ധതിക്കായി 1422.60 കോടി രൂപ സംസ്ഥാന വിഹിതം വകയിരുത്തും. 2138.8 കോടി രൂപ ഗ്രാമവികസനത്തിന്‌ നൽകും. ഓൺലൈൻ ഗ്രാമസഭകൾ ചേരും
Jun 19, 2026 10:47 AM
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീഷന് 33.5 കോടി രൂപ വകയിരുത്തി
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീഷന് 33.5 കോടി രൂപ വകയിരുത്തി
Jun 19, 2026 10:46 AM
മലയോര മേഖലയിലെ പട്ടയപ്രശ്നം പരിഹരിക്കും
മലയോര മേഖലയിലെ പട്ടയപ്രശ്നം പരിഹരിക്കും. പട്ടയ വിതരണത്തിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പട്ടയ കേസുകളിൽ സർക്കാർ നടപടി വേഗത്തിലാക്കും. മലയോര മേഖലയിൽ ബഹുവിള കൃഷി പ്രോത്സാഹിപ്പിക്കും.
Jun 19, 2026 10:43 AM
മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കും
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കും. കടുവയുടെയും പുലിയുടെയും ശാസ്ത്രീയ സെൻസസ് നടത്തും. ഇതിനായി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. വനം മേഖലയ്ക്ക് 241.8 കോടി രൂപ വകയിരുത്തും. പരിസ്ഥിതി മേഖലയ്ക്ക് 22 കോടി രൂപ വകയിരുത്തും. വന്യജീവി ശല്യം രൂക്ഷമായ സ്ഥലത്ത് കൂടുതൽ ആർആർടി സംഘത്തെ വിന്യസിക്കും. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കാൻ AI സാങ്കേതികവിദ്യ ഉപയോഗിക്കും. വനം മേഖലയ് ക്ക് 241.8 കോടി പരിസ്ഥിതി മേഖലയ് ക്ക് 22 കോടി
Jun 19, 2026 10:40 AM
മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. പദ്ധതി രൂപീകരിക്കും.
മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. പദ്ധതി രൂപീകരിക്കും.
Jun 19, 2026 10:36 AM
കടലിൻ്റെ മക്കൾക്ക്...
മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വർധിപ്പിച്ചു. മത്സ്യബന്ധന വകുപ്പിന് 133 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവരെ മറ്റ് തൊഴിൽ മേഖല കണ്ടെത്താൻ സഹായിക്കും. പട്ടയം ഇല്ലാത്ത തീരദേശവാസികൾക്ക് പട്ടയം നൽകും. അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. കടൽഭിത്തി ബ്രേക്ക് വാട്ടർ ഉൾപ്പടെ സ്ഥാപിക്കും.
Jun 19, 2026 10:33 AM
മൃഗസംരക്ഷണം
258.88 കോടി രൂപ മൃഗസംരക്ഷണത്തിനായി വകയിരുത്തി. ക്ഷീരവികസനത്തിന് 102.88 കോടി രൂപ വകയിരുത്തി. പാലിൻ്റെ പ്രതിദിന ഉത്പാദനം ഒരു കോടി ലിറ്റർ ആക്കി ഉയർത്തും. നിലവിൽ 70 ലക്ഷമാണ് പാലിൻ്റെ ഉത്പാദനം വരുന്നത്. ക്ഷീരവികസനം ക്ഷീരവികസനത്തിനായി 102.88 കോടി രൂപ പാലിൻ്റെ ഉത് പാദനം ഒരു കോടി ലിറ്ററാക്കും മൃഗസംരക്ഷണത്തിന് 258.88 കോടി രൂപ
Jun 19, 2026 10:31 AM
കൃഷി പ്രോത്സാഹിപ്പിക്കും
കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 2534 കോടി രൂപ വകയിരുത്തി. കൃഷി സഖി വനിതാ വികസനപദ്ധതി ആരംഭിക്കും. നെൽ സംഭരണ വില കാര്യക്ഷമമായി വിതരണം ചെയ്യും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കും.
Jun 19, 2026 10:29 AM
സലിം കുമാർ സ്മാരകം
അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയില്‍ സ്മാരകം പണിയും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.
Jun 19, 2026 10:27 AM
റബ്ബറിന്റെ താങ്ങ് വില കൂട്ടി
റബ്ബർ താങ്ങുവില 250 രൂപയായി വർദ്ധിപ്പിക്കും. നിലവിലെ 200 രൂപ 250 രൂപയാക്കി ഉയർത്തി.
Jun 19, 2026 10:26 AM
ആസൂത്രണ ബോർഡിനെ സർക്കാറിൻ്റെ തിങ്ക് ടാങ്ക് ആക്കും
ആസൂത്രണ ബോർഡിനെ സർക്കാറിൻ്റെ തിങ്ക് ടാങ്ക് ആക്കും
Jun 19, 2026 10:23 AM
വനിതകളെ ചേർത്ത് പിടിച്ച്...
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി 600 കോടി രൂപ വകയിരുത്തി. പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപയും വകയിരുത്തി. KSRTC സൗജന്യ യാത്രയ് ക്കായി 600 കോടി രൂപ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപ
Jun 19, 2026 10:22 AM
പട്ടികജാതി മേഖലയിലേക്ക് 526 കോടി രൂപയുടെ പ്രത്യേക പദ്ധതി
പട്ടികജാതി മേഖലയിലേക്ക് 526 കോടി രൂപയുടെ പ്രത്യേക പദ്ധതി
Jun 19, 2026 10:20 AM
മലയാളം എ ഐ സംരംഭം
മലയാളം എ ഐ സംരംഭം ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തും.
Jun 19, 2026 10:17 AM
തിരുവന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി.
Jun 19, 2026 10:16 AM
ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്
കൊച്ചി ആലുവ പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഗ്ലോബൽ ഗോൾഡ് ഹബ്ബ് കൊച്ചിയിൽ സ്ഥാപിക്കും.
Jun 19, 2026 10:16 AM
കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സ്ഥാപനം തുടങ്ങും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.
കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സ്ഥാപനം തുടങ്ങും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.
Jun 19, 2026 10:13 AM
പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കും
പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിക്കും. പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരുമായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Jun 19, 2026 10:11 AM
കേരള ഡിസാസ്റ്റര്‍ റസിലിയന്‍സ് സെന്റര്‍ സ്ഥാപിക്കും
കേരള ഡിസാസ്റ്റര്‍ റസിലിയന്‍സ് സെന്റര്‍ സ്ഥാപിക്കും
Jun 19, 2026 10:09 AM
പാചക കല ഇന്‍സ്റ്റിറ്റ്യൂട്ട്
പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പദ്ധതിക്കായി പ്രാരംഭഘട്ടമെന്ന നിലയില്‍ 2 കോടി രൂപ വകയിരുത്തി.
Jun 19, 2026 10:08 AM
ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ഇന്ദിരാ ഗ്യാരണ്ടിയിലെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി.
Jun 19, 2026 10:04 AM
സിനിമ-സാംസ്‌കാരിക മേഖലയില്‍ കൈത്താങ്ങ്
മലയാള സിനിമയെ വികസിപ്പിക്കാന്‍ സമഗ്ര പദ്ധതികള്‍. ചിത്ര നഗരം പദ്ധതി കൊച്ചിയില്‍ തുടങ്ങും. ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും. ഇതിനായി 100 കോടി വകയിരുത്തി. അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങും. ഇതിനായി 50 കോടി വകയിരുത്തി. വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. കള്‍ച്ചറല്‍ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോണ്‍സണ്‍ മാഷിന്റെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി തുടങ്ങും.
Jun 19, 2026 09:56 AM
മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും
മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗത്തില്‍ രക്ഷിക്കാന്‍ കൂടുതല്‍ മറൈന്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കും. കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ ആരംഭിക്കും. പോർട്ട്‌ സിറ്റി പദ്ധതിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിലവസരം നൽകും. വനിതകൾക്ക് മത്സ്യ വിപണത്തിന് സഹായകമായി ഷീ സ് കൂട്ടറുകൾ നൽകും.
Jun 19, 2026 09:55 AM
ബ്രാന്‍ഡ് കേരളം ആരംഭിക്കും
ബ്രാന്‍ഡ് കേരളം ആരംഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ കേരള ഉല്‍പ്പന്നങ്ങള്‍ വ്യാപകമാക്കും.
Jun 19, 2026 09:52 AM
ലോകനിലവാരത്തിലുള്ള ഫുട് ബോള്‍ സ് റ്റേഡിയം മലബാറില്‍
മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
Jun 19, 2026 09:50 AM
ഭൂപരിഷ്‌കരണം 2.0
ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കും. റീന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ആക്കിമാറ്റും. ഇതിനായി 100 കോടി രൂപ വകയിരുത്തും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാക്കും.
Jun 19, 2026 09:47 AM
മുതിര്‍ന്ന പൗരരോട് കരുതലോടെ…
വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ വകയിരുത്തി. വയോജനങ്ങള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കും. പകല്‍വീട് സജീവം ആക്കും. ഫിറ്റ്‌നസ് സെന്ററുകള്‍ സ്ഥാപിക്കും.
Jun 19, 2026 09:44 AM
റിസര്‍ച്ച് പാര്‍ക്ക്
റിസര്‍ച്ച് പാര്‍ക്കിനായി 60 കോടി രൂപ വകയിരുത്തി. കേരള സില്‍വര്‍ ഇക്കോണമി ആരംഭിക്കും
Jun 19, 2026 09:42 AM
കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി
കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്കായി 100 കോടി രൂപ വകയിരുത്തി
Jun 19, 2026 09:41 AM
വയനാട് ട്രൈബല്‍ സര്‍വകലാശാല
വയനാട് ട്രൈബല്‍ സര്‍വകലാശാല ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
Jun 19, 2026 09:40 AM
സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തും
സ്വകാര്യ സര്‍വകലാശ ബില്ലില്‍ മാറ്റം വരുത്തി നടപ്പാക്കും. കാലോചിതമായ മാറ്റം വരുത്താനാണ് തീരുമാനം
Jun 19, 2026 09:37 AM
കേരളത്തെ ഉന്നത വിദ്യാഭാസ കേന്ദ്രമാക്കും
കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും. കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി ഉപദേശക സമിതി ഉണ്ടാക്കും. സാറ്റ്‌ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കും. കേരളത്തില്‍ തന്നെ അവസരം ഉണ്ടാക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കും.
Jun 19, 2026 09:36 AM
ഗ്ലോബല്‍ വാച്ച് ടവര്‍ സ്ഥാപിക്കും
ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കും. പ്രാരംഭഘട്ടത്തില്‍ രണ്ട് കോടി രൂപ വകയിരുത്തി. സ്‌പേസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. സ്വകാര്യ സാറ്റ്ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും.
Jun 19, 2026 09:33 AM
വണ്‍ കേരള കരുതല്‍ മിഷന്‍
വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കും. പദ്ധതിക്കായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പടെ സ്വരൂപിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുതാര്യമായി സഹായം വിതരണം ചെയ്യാനുള്ള സംവിധാനമാണിത്. സംഭാവനങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. വ്യക്തികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും.
Jun 19, 2026 09:30 AM
ഡാറ്റ അധിഷ്ഠിത ഇന്‍വെസ്റ്റ് കേരളാ സെല്‍ പദ്ധതി
ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ കൗണ്‍സിലായിരിക്കും രൂപീകരിക്കുക. പതിനായിരം എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് നേതൃത്വം നല്‍കും.
Jun 19, 2026 09:26 AM
അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. പ്രാരംഭഘട്ട പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തും. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും. റെയര്‍ ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപ വകയിരുത്തും
Jun 19, 2026 09:22 AM
അന്തര്‍ദേശീയ മാരിടൈം മ്യൂസിയം- 50 കോടി രൂപ
അന്തര്‍ദേശീയ മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപ വകയിരുത്തും. സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും.
Jun 19, 2026 09:20 AM
ജലഗതാഗതം പ്രോത്സാഹിപ്പിക്കും
ജലഗതാഗതം വികസിപ്പിക്കും. ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ഏകീകൃത നെറ്റ്‌വര്‍ക്ക് തുടങ്ങും.
Jun 19, 2026 09:11 AM
മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപ
മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷൻ സമുദ്ര പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ മിഷൻ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോർട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തിൽ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. ഔട്ടർ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിർമ്മാണ പ്രവർത്തനവും വേഗത്തിലാകും. കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവർക്ക് തൊഴിൽ അവസരത്തിന് സംവരണം നൽകും. കടൽ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.
Jun 19, 2026 09:08 AM
സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി
ബജറ്റ് അവതരണത്തിൽ സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് വി ഡി സതീശൻ പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൂടുതൽ പലിശക്കാണ് കിഫ്ബി വായ്പ എടുക്കുന്നത്. കിഫ്‌ബി സമഗ്രമായി പരിഷ്കരിക്കും. കിഫ്ബി പൊളിച്ച് പണിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Jun 19, 2026 09:05 AM
പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധം: മുഖ്യമന്ത്രി
നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. അടുത്ത അഞ്ചുവർഷം നടത്താനുള്ള വികസന ക്ഷേമ പ്രവർത്തനത്തിന്റെ ദിശസൂചികയാണ് ഇന്നത്തെ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ പറഞ്ഞു. സാമൂഹ്യ വികസന സൂചിക കുറച്ച് വർഷങ്ങളായി സ്തംഭാനാവസ്ഥയിലാണ്. തൊഴിലില്ലായ്മ ആശങ്കയായി നിലനില്‍ക്കുന്നു. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധം. വലിയ സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്.
Jun 19, 2026 09:03 AM
ബജറ്റ് അവതരണം തുടങ്ങി
മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുന്നു
Jun 19, 2026 09:01 AM
സഭാ നടപടികൾ തുടങ്ങി
ബജറ്റ് പ്രഖ്യാപനം തുടങ്ങി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിലെത്തി.
Jun 19, 2026 08:57 AM
മുഖ്യമന്ത്രി നിയമസഭയിലെത്തി
ബജറ്റ് അവതരിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെത്തി. മന്ത്രിമാർക്കും എംഎൽഎമാർക്കും ഹസ്തദാനം നൽകി.
Jun 19, 2026 08:42 AM
ബജറ്റ് പ്രഖ്യാപനം അൽപ്പസമയത്തിനകം
ബജറ്റ് പ്രഖ്യാപനത്തിനായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ നിയമസഭയിലേക്കിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു വി ഡി സതീശൻ നിയമസഭയിലേക്കിറങ്ങിയത്.
Jun 19, 2026 07:39 AM
ബജറ്റ് രേഖ കൈമാറി
മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന് ബജറ്റ് രേഖ കൈമാറി. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിൻ്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരാണ് ബജറ്റ് രേഖ കൈമാറിയത്.

You may also like