Home Businessനാല് മാസത്തെ തുടർച്ചയായ വർധനവിന് വിരാമം; യുഎഇയിൽ ജൂലൈ മുതൽ ഇന്ധനവിലയിൽ വൻ കുറവ്

നാല് മാസത്തെ തുടർച്ചയായ വർധനവിന് വിരാമം; യുഎഇയിൽ ജൂലൈ മുതൽ ഇന്ധനവിലയിൽ വൻ കുറവ്

by news_desk1
0 comments

ദുബായ്: യുഎഇയിൽ തുടർച്ചയായ നാല് മാസത്തെ ഇന്ധനവില വർധനവിന് ശേഷം ജൂലൈ മാസത്തിൽ വൻ കുറവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ഗണ്യമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. വാഹന ഉടമകൾക്കും പ്രവാസികൾക്കും ഇത് വലിയ ആശ്വാസമാകും.

പുതുക്കിയ ഇന്ധന നിരക്കുകൾ

സൂപ്പർ 98:
ലിറ്ററിന് 3.40 ദിർഹം. ജൂൺ മാസത്തിൽ ഇത് 3.95 ദിർഹമായിരുന്നു. (55 ഫിൽസിന്റെ കുറവ്)

സ്പെഷ്യൽ 95:
ലിറ്ററിന് 3.29 ദിർഹം. ജൂണിൽ 3.83 ദിർഹമായിരുന്നു. (54 ഫിൽസിന്റെ കുറവ്)

ഇ-പ്ലസ് 91:
ലിറ്ററിന് 3.21 ദിർഹം. മുൻമാസം 3.76 ദിർഹമായിരുന്നു. (55 ഫിൽസിന്റെ കുറവ്)

ഡീസൽ:
ലിറ്ററിന് 3.60 ദിർഹം. ജൂൺ മാസത്തിൽ 4.33 ദിർഹമായിരുന്നു. (73 ഫിൽസിന്റെ കുറവ്)

വേനൽക്കാല യാത്രാ സീസൺ ആരംഭിച്ച സാഹചര്യത്തിൽ ഇന്ധനവില കുറഞ്ഞത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.

You may also like