Home Keralaയൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് ഡിജിപിയുടെ കർശന സർക്കുലർ

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് ഡിജിപിയുടെ കർശന സർക്കുലർ

by news_desk1
0 comments

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

നിയമപരിപാലന ചുമതലയുടെ ഭാഗമല്ലാതെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് സർക്കുലറിലെ നിർദേശം.

നേരത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് മതപരമായ പരിപാടികളിൽ പങ്കെടുക്കുകയും അവയുടെ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഡിജിപിയുടെ ഇടപെടൽ.

ഔദ്യോഗികമായ ക്രമസമാധാന പാലന ചുമതല നിർവഹിക്കുന്ന സാഹചര്യങ്ങൾ ഒഴികെ, യൂണിഫോം ധരിച്ച് ഏതെങ്കിലും മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള മുഴുവൻ സേനാംഗങ്ങൾക്കും ബാധകമായ നിർദേശമായാണ് ഡിജിപി ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

You may also like