Home Keralaചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ, മണിക്കൂറിൽ 50 കി.മീ വരെ കാറ്റിന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ, മണിക്കൂറിൽ 50 കി.മീ വരെ കാറ്റിന് മുന്നറിയിപ്പ്

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെ ഉണ്ടായിരുന്ന തീരദേശ ന്യൂനമർദ പാത്തി കർണാടക–ഗുജറാത്ത് തീരത്തേക്ക് മാറിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 3ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

You may also like