14
തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ സിബിഐക്ക് അനുമതി നൽകി. മുൻ എംഡി കെ.എ. രതീഷിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
സിബിഐയുടെ ആവശ്യത്തിൽ സർക്കാർ അഞ്ച് വർഷത്തിന് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ ആർ. ചന്ദ്രശേഖരന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
18 വർഷമായി നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണിതെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് പ്രതികരിച്ചു.

