Home Keralaധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പരാതി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ

ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പരാതി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ

by news_desk1
0 comments

കൊല്ലം: യുവതിയെ ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ. ഫാദർ ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ജില്ലയ്ക്കകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ ആരോപണം.

കുറ്റകൃത്യം നടന്ന സമയത്ത് ഫാദർ ഡെന്നീസ് പ്രവീൺ കൊല്ലം ചവറയ്ക്ക് സമീപമുള്ള പരിമണം കാർമൽ ഭവൻ ആശ്രമത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്തുള്ള പുളിങ്കുടി ധ്യാനകേന്ദ്രത്തിലേക്ക് മാറി.

പരാതി ഉയർന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചവറ പൊലീസ് തിരുവനന്തപുരത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

You may also like