Home Nationalവന്ദേമാതരം ആലാപനത്തിന് പുതിയ മാർഗരേഖ; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുമ്പോൾ പുതിയ ക്രമം നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം ആലാപനത്തിന് പുതിയ മാർഗരേഖ; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുമ്പോൾ പുതിയ ക്രമം നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

by news_desk1
0 comments

ദില്ലി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനുള്ള പുതിയ മാർഗരേഖകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യത്തുടനീളം ഏകീകൃത രീതിയും ആധികാരികതയും ഉറപ്പാക്കുന്നതിനാണ് ഈ ഭേദഗതികളെന്ന് മന്ത്രാലയം വിശദീകരിച്ചു.

പുതിയ മാർഗരേഖ പ്രകാരം, ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചിരുന്ന നിലവിലെ രീതി അവസാനിക്കും.

ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണം. അതിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നത്.

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കുന്നതിനാണ് ഈ മാർഗരേഖകൾ കൊണ്ടുവന്നതെന്നും മന്ത്രാലയം അറിയിച്ചു.

You may also like