Home Keralaപയ്യന്നൂരിലെ ഒന്നരവയസ്സുകാരന്റെ മരണം; രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി, അനസ്തീഷ്യ നൽകിയ ഡോക്ടർക്ക് നോട്ടീസ്

പയ്യന്നൂരിലെ ഒന്നരവയസ്സുകാരന്റെ മരണം; രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി, അനസ്തീഷ്യ നൽകിയ ഡോക്ടർക്ക് നോട്ടീസ്

by news_desk1
0 comments

കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ ആരോപണവിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

മരിച്ച ദേവാൻഷ് ശൗര്യയുടെ ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

വെള്ളിയാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

You may also like