തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (TDB) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് (PMU) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29.
ഒഴിവുകളും യോഗ്യതകളും
1. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 1
യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
പ്രവൃത്തിപരിചയം: ഐടി സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ഐടി പദ്ധതികളിലെ പരിചയം അഭികാമ്യം.
പ്രായപരിധി: 40 വയസ്സ്.
2. ക്ലർക്ക്
ഒഴിവ്: 2
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. എം.എസ്. ഓഫീസ് (Word, Excel, Outlook), ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് എന്നിവയിൽ പ്രാവീണ്യം.
പ്രവൃത്തിപരിചയം: ഓഫീസ് അഡ്മിനിസ്ട്രേഷൻ, സെക്രട്ടേറിയൽ അല്ലെങ്കിൽ ക്ലറിക്കൽ ജോലികളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 40 വയസ്സ്.
പ്രതിമാസ ഏകീകൃത ശമ്പളം: ₹30,000.
3. അക്കൗണ്ടന്റ്
ഒഴിവ്: 2
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദം. CA Inter, CMA Inter, MBA (Finance) എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.
പ്രവൃത്തിപരിചയം: അക്കൗണ്ട്സ്, ഫിനാൻസ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. Tally/ERP, MS Excel എന്നിവയിൽ പരിജ്ഞാനം ആവശ്യമാണ്.
പ്രായപരിധി: 40 വയസ്സ്.
പ്രതിമാസ ഏകീകൃത ശമ്പളം: ₹30,000.
4. ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 3
യോഗ്യത: എസ്.എസ്.എൽ.സി (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ ഉപയോഗത്തിലും ഓഫീസ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും അടിസ്ഥാന പരിജ്ഞാനം.
പ്രവൃത്തിപരിചയം: ഓഫീസ് അന്തരീക്ഷത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലയിലോ ഉള്ള പരിചയത്തിന് മുൻഗണന.
പ്രായപരിധി: 40 വയസ്സ്.
പ്രതിമാസ ഏകീകൃത ശമ്പളം: ₹25,000.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈൻ വഴി മാത്രം സ്വീകരിക്കും.
- CMDയുടെ ഔദ്യോഗിക വെബ്സൈറ്റ് www.cmd.kerala.gov.in സന്ദർശിക്കുക.
- അനുയോജ്യമായ തസ്തിക തിരഞ്ഞെടുക്കി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസായ ₹500 (ട്രാൻസാക്ഷൻ ചാർജ് അധികം) ഓൺലൈനായി അടയ്ക്കുക.
- അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് അല്ലെങ്കിൽ PDF പകർപ്പ് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

