14
കോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കൗൺസിലിൽ പാസായി. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് ഭരണം കൈവിട്ടുപോയത്.
