Home Keralaഅമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ മകൻ; കുളത്തൂപ്പുഴയിൽ നടുക്കം, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ മകൻ; കുളത്തൂപ്പുഴയിൽ നടുക്കം, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

by news_desk1
0 comments

കൊല്ലം: അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴയിൽ നടുക്കം. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ (90)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൃഷ്ണസ്വാമി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അമ്മ മരിച്ചതിന് ശേഷം കൃഷ്ണസ്വാമി വീട്ടിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അമ്മയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നുണ്ടായ മാനസിക ആഘാതമാണ് മകനെ ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like