ടോക്കിയോ: ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കുമാമോട്ടോ നഗരത്തിലെ ഒരു ഷോപ്പിംഗ് സെന്റർ തകർന്നതിനെ തുടർന്ന് നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. 50-ലധികം പേരെ കാണാതായതായും നിരവധി വീടുകളും പാലങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കൊടുംചൂട് രക്ഷാപ്രവർത്തനത്തെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. നാലായിരത്തിലധികം സന്നദ്ധപ്രവർത്തകരാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. ഭാഗികമായി തകർന്ന ഷോപ്പിംഗ് മാളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 2016ലെ ഭൂകമ്പത്തിൽ സാരമായി തകർന്നതിനെ തുടർന്ന് അടച്ചിട്ടിരുന്ന ഈ മാൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജൂൺ 13-നാണ് വീണ്ടും തുറന്നത്.
ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച ക്യൂഷു മേഖലയിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പതിനായിരത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ക്യൂഷു ദ്വീപിലെ കുമാമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നെങ്കിലും മേഖലയിലെ ആണവനിലയങ്ങളിൽ അസാധാരണ സാഹചര്യമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തിനിടെ ജപ്പാനിൽ രേഖപ്പെടുന്ന രണ്ടാമത്തെ
