4
തിരുവനന്തപുരം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി കേസിലെ മുഖ്യപ്രതി കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതാപന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച് 60 ദിവസത്തിനകം തീരുമാനമെടുക്കാൻ പിഎംഎൽഎ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. അതേസമയം, പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നേരത്തെ അനുവദിച്ച ജാമ്യവ്യവസ്ഥകളിൽ തന്നെ കെ.ഡി. പ്രതാപന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
