Home Keralaഡ്രൈവിംഗ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ലേണേഴ്സിന് ശേഷം ഹസാർഡ് ടെസ്റ്റ് നിർബന്ധം

ഡ്രൈവിംഗ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ലേണേഴ്സിന് ശേഷം ഹസാർഡ് ടെസ്റ്റ് നിർബന്ധം

by news_desk1
0 comments

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടാൻ ലേണേഴ്സ് ടെസ്റ്റിന് പുറമെ മറ്റൊരു പരീക്ഷ കൂടി നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിനുശേഷം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിക്കണം. റോഡ് അപകടങ്ങൾ കുറയ്ക്കുകയും ഡ്രൈവർമാരുടെ ജാഗ്രത ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള പരീക്ഷ ഡിസംബർ ഒന്നുമുതൽ നടപ്പാക്കും.

വീഡിയോ ഗെയിം മാതൃകയിലാണ് ഹസാർഡ് ടെസ്റ്റ്. ഒരു വീഡിയോ ക്ലിപ്പിന് 10 മാർക്ക് വീതം ലഭിക്കും. ആകെ 10 വീഡിയോ ക്ലിപ്പുകൾ പരിശോധിക്കണം. 100ൽ കുറഞ്ഞത് 60 മാർക്ക് നേടിയാലാണ് വിജയിക്കുക. ഡിസംബർ മുതൽ എല്ലാ ഡ്രൈവിംഗ് സ്കൂളുകളിലും ഹസാർഡ് ടെസ്റ്റ് സംവിധാനം സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും ഇനി പരീക്ഷയുടെ ഘടന. റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷ നടപ്പാക്കുന്നത്. ഡ്രൈവർമാരുടെ ജാഗ്രതക്കുറവാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നതെന്ന് ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടി.

You may also like