Home Localതൃശ്ശൂർ പുലിക്കളിയുടെ ധനസഹായം വർദ്ധിപ്പിക്കണം; സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

തൃശ്ശൂർ പുലിക്കളിയുടെ ധനസഹായം വർദ്ധിപ്പിക്കണം; സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

by news_desk
0 comments

തൃശ്ശൂർ: തൃശ്ശൂരിന്റെ ചരിത്രപ്രസിദ്ധമായ പുലിക്കളിക്ക് സർക്കാർ നൽകിവരുന്ന നിലവിലുള്ള ധനസഹായത്തിൽ അടിയന്തരമായി വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി കോർഡിനേഷൻ കമ്മിറ്റി രംഗത്ത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിവേദനം തൃശ്ശൂരിലെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥന് കൈമാറി. പുലിക്കളി കോർഡിനേഷൻ കമ്മിറ്റി അംഗവും സീതാറാം മിൽ ദേശം പുലിക്കളി സംഘാടകസമിതി ജനറൽ കൺവീനറുമായ മുൻ കൗൺസിലർ എ.കെ. സുരേഷാണ് മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചത്.

പുലിക്കളിക്ക് അനുവദിക്കുന്ന ധനസഹായം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ ഗൗരവമായ പരിഗണനയിലുണ്ടെന്നും, വിഷയത്തിൽ വൈകാതെ തന്നെ അനുകൂലമായ നല്ല തീരുമാനങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദനം നൽകിയതിന് ശേഷം എ.കെ. സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

You may also like