4
തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.എ. രതീഷ് രാജി വെച്ചു. ഈ രാജിയിലൂടെ അദ്ദേഹത്തിന് റൂട്രോണിക്സ് എം.ഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയായ അദ്ദേഹത്തോട് മുഖ്യമന്ത്രി നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. കെ.എ. രതീഷ് പദവിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

