Home Localഅയ്യാ ഗുരു അനുസ്മരണ സമ്മേളനം തൃശ്ശൂരിൽ നടന്നു; നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനം അയ്യാ ഗുരുവിനെന്ന് ഡോ. ജി. രവികുമാർ

അയ്യാ ഗുരു അനുസ്മരണ സമ്മേളനം തൃശ്ശൂരിൽ നടന്നു; നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനം അയ്യാ ഗുരുവിനെന്ന് ഡോ. ജി. രവികുമാർ

by news_desk
0 comments

തൃശ്ശൂർ: നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനം അയ്യാ ഗുരുവിനാണെന്ന് തിരുവനന്തപുരം അയ്യാ ട്രസ്റ്റ് ചെയർമാൻ ഡോ. ജി. രവികുമാർ അഭിപ്രായപ്പെട്ടു. തൃശ്ശൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ നടന്ന അയ്യാ ഗുരു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഉൾപ്പെടെയുള്ള പ്രമുഖർ അയ്യാ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നുവെന്ന ചരിത്ര യാഥാർത്ഥ്യം പലർക്കും അജ്ഞാതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശശി കളരിയേൽ അധ്യക്ഷത വഹിച്ചു. മാതാജി ഉഷാ ജ്യോതി പ്രിയാ നന്ദ സരസ്വതി, കൗൺസിലർ വിൻഷി അരുൺകുമാർ, മുരളി സ്വാമി, സാഹിത്യകാരൻ കരീം പന്നിത്തടം, ആറ്റൂർ സന്തോഷ് കുമാർ, ദിനേഷ് കുമാർ തോട്ടപ്പിള്ളി, കെ. ദിനേഷ് രാജ, രാജേന്ദ്ര പ്രസാദ്, പ്രഭാത്, അഡ്വ. ഷാൻലി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സാഹിത്യ, സാംസ്കാരിക രംഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും മികച്ച സേവനങ്ങളും മികവും തെളിയിച്ച വ്യക്തികളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. തുടർന്ന് ചങ്ങമ്പുഴയുടെ വിഖ്യാതമായ ‘വാഴക്കുല’യുടെ ദൃശ്യാവിഷ്കാരം ഗിത മേലേടത്ത് അവതരിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് പ്രേംനസീർ കലാസാംസ്കാരിക സമിതിയുടെ ഗാനമേളയും അരങ്ങേറി.

You may also like