Home Keralaനെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണ അപകടം; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണ അപകടം; സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

by news_desk
0 comments

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരു സ്ത്രീ തൽക്ഷണം മരണപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് ഇന്ന് രാവിലെ 9.30-ഓടെ ദാരുണമായ അപകടത്തിൽപ്പെട്ടത്.

റോഡിൽ നിന്ന് താഴ്ചയിലേക്ക് പതിച്ച ബസ് സമീപത്തെ മരങ്ങൾക്കിടയിൽ കുടുങ്ങിനിൽക്കുന്ന നിലയിലാണ്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടനടി തന്നെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റി തുടർചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

You may also like